റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോലീസ്‌ അന്വേഷിക്കുന്ന തക്കാളി ആഷിക്ക്‌ കോടതിയില്‍ ഹാജരായി

August 27, 2020 - 3:04 pm

കായംകുളം: എരുവ കോയിക്കപടിയില്‍ സിയാദിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അന്വേഷിച്ചിരുന്ന തക്കാളി ആഷിക്ക്‌ പോലീസിന്‍റെ കണ്ണില്‍ പെടാതെ കോടതിയില്‍ നേരിട്ട്‌ ഹാജരായി. കോടതി ഇയാളെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക്‌ റിമാന്‍റു‌ ചെയ്‌തു. ഇയാളെ പിടികൂടാന്‍ സമീപ ജില്ലകളിലേക്കും പോലീസ്‌ അന്വേഷണം വ്യപിപ്പിച്ചിരുന്നു.

2020 ഓഗസ്‌റ്റ്‌ 18നാണ്‌ വൈദ്യന്‍വീട്ടില്‍ സിയാദിനെ കൊലപ്പെടു ത്തുന്നത്‌. ഇതുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായിരുന്ന വെറ്റമുജീബ്‌, വിളക്ക്‌ ഷഫീക്ക്‌ എന്നിവരെ പോലീസ്‌ കസ്‌റ്റടിയില്‍ വാങ്ങും. കോവിഡ്‌ പരിശോധനാഫലം ലഭിക്കാതിരുന്നതിനാലാണ്‌ തെളിവെടുപ്പ്‌ നീണ്ടത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *