റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: അഭിനയത്തിന് പുറമേ നിര്‍മാണത്തിലും സജീവമാകാന്‍ പോകുന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് പുറത്തു വരാന്‍ ഒരുപിടി ചിത്രങ്ങള്‍.
കയറ്റം, ദി പ്രീസ്റ്റ്, ചതുര്‍മുഖം, ലളിതം സുന്ദരം തുടങ്ങി നിരവധി സിനിമകളാണ് മഞ്ജു വാര്യരുടേതായി ഒരുങ്ങുന്നത്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സജീവമാവുകയാണ് താരം. സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായികയായി അഭിനയിച്ചു.

മഴവില്‍ മനോരമയിലെ സൂപ്പര്‍ 4 സീസണ്‍ 2 ലോഞ്ചില്‍ അതിഥിയായി മഞ്ജു എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പരിപാടിയുടെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കൈവിട്ട കൊറോണയും വാവിട്ട വൈറസും ഒരിക്കലും തിരിച്ചെടുക്കാനാവില്ലെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന മഞ്ജു വാര്യരേയാണ് പ്രമോ വീഡിയോയില്‍ കാണുന്നത്. താത്ക്കാലികമായി സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് മഞ്ജു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *