ബാഴ്സലോണ: ക്ലബ്ബിലെ തന്റെ ഭാവിയെ കുറിച്ച് ലയണൽ മെസ്സി പുതിയ ബാഴ്സലോണ കോച്ച് കോമാനോട് തുറന്നു പറഞ്ഞതായി സൂചന. ഇനി ബാഴ്സലോണയിൽ തനിക്ക് ഭാവിയില്ല എന്ന നിഗമനത്തിലേക്ക് മെസ്സി എത്തിച്ചേർന്നുവെന്നാണ് വിശ്വസനീയ വൃത്തങ്ങൾ നൽകുന്ന സൂചന.
മെസ്സി ക്ലബ്ബിൽ തുടരണമെന്ന ആഗ്രഹം കോമാൻ പ്രകടിപ്പിച്ചിരുന്നു. മെസ്സിയുടെ ആവശ്യങ്ങൾ പരിഗണിച്ച് ക്ലബ്ബ് അടിമുടി പരിഷ്കാരങ്ങൾ നടത്തിവരികയാണ്.
മെസ്സി ബാഴ്സ വിട്ടേക്കും എന്നുള്ള റിപ്പോർടുകൾ തുടരെ തുടരെ വരുമ്പൊഴും താരവുമായുള്ള കരാർ പുതുക്കാൻ തന്നെയാണ് ബാഴ്സലോണയുടെ തീരുമാനം.
അതേ സമയം സുവാരസ് അടക്കമുള്ള ചില താരങ്ങൾക്ക് ബാഴ്സ വിട്ടു പോകാമെന്ന് പുതിയ കോച്ച് പരസ്യമായി പറഞ്ഞിട്ടുമുണ്ട്.
