റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാണയം വിഴുങ്ങിയല്ല കുട്ടിയുടെ മരണമെന്ന് രാസപരിശോധനാഫലം

August 21, 2020 - 9:27 pm

ആലുവ: ആലുവയിൽ മൂന്നുവയസ്സുകാരൻ പൃഥ്വിരാജ് മരിച്ചത് നാണയം വിഴുങ്ങിയതുകൊണ്ടല്ല ശ്വാസംമുട്ടല്‍ കൊണ്ടാണ് എന്ന് രാസപരിശോധനാ ഫലം. ആലുവ കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന നന്ദിനി – രാജു ദമ്പതികളുടെ ഏക മകനാണ് പൃഥ്വിരാജ്. ന്യൂമോണിയ ഗുരുതരമായതിനെ തുടർന്നുണ്ടായ ശ്വാസതടസമാണ് മരണകാരണം. രാസപരിശോധനാ ഫലം പോലീസ് സർജന് കൈമാറി. കുട്ടിയുടെ ചികിത്സയിൽ പിഴവ് ഒന്നും ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിഴുങ്ങിയനാണയങ്ങൾ വൻകുടലും കടന്ന് താഴേക്ക് എത്തിയിരുന്നു എന്നാണ് റിപ്പോർട്ടിൽ. നാണയം കടന്നുവന്ന അവയവങ്ങളിൽ മുറിവോ പഴുപ്പോ ഉണ്ടായിരുന്നില്ല. എന്നാൽ ന്യൂമോണിയ മൂലം ശ്വാസകോശത്തിന് തകരാറ് സംഭവിച്ചിരുന്നു. 2019 ആഗസ്റ്റിൽ എറണാകുളം മെഡിക്കൽ കോളേജിലും അത് കഴിഞ്ഞ് 2020 ഫെബ്രുവരിയിൽ മറ്റൊരു സ്വകാര്യ ആശുപത്രിയിലും ന്യൂമോണിയയ്ക്കുള്ള ചികിത്സ തേടിയിരുന്നു. തണുപ്പ് അടിച്ചാൽ ശ്വാസംമുട്ടൽ ഉണ്ടാവുന്ന സാഹചര്യമാണ് കുഞ്ഞിന് ഉണ്ടായിരുന്നത്. കോശങ്ങളിൽ ഓക്സിജന്‍റെ അളവ് വളരെ താഴ്ന്ന നിലയിലായിരുന്നു. ശ്വാസകോശന്‍റെ പ്രവർത്തനം മോശമായ അവസ്ഥയിൽ ആയിരുന്നു എന്നും പാത്തോളജി റിപ്പോർട്ടിൽ പറയുന്നു.

Read more…നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരന്‍ മരിച്ചു; ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും

01-08-2020, ശനിയാഴ്ച തീയതി നാണയം വിഴുങ്ങിയതിനെ തുടർന്ന് പൃഥ്വിരാജിനെ ആലുവ സർക്കാർ ആശുപത്രിയിലും അവിടെനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലും അവിടെ നിന്ന് വിവിധ വിദഗ്ധചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. ആലപ്പുഴ മെഡിക്കൽ കോളേജിൽ എടുത്ത എക്സ്-റേ പ്രകാരം നാണയങ്ങൾ വൻകുടലിൽ എത്തിയെന്നും പഴവും ചോറും നൽകിയാൽ അതിനൊപ്പം പുറത്തു വരുമെന്ന് പറഞ്ഞു ആശുപത്രി അധികൃതർ വീട്ടിലേക്ക് അയച്ചു. വീട്ടിൽ എത്തിയതിനു ശേഷം കുട്ടിക്ക് ശ്വാസതടസ്സം ഗുരുതരമായി ഉണ്ടാവുകയും ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അതിനു മുമ്പ് കുട്ടി മരിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ചികിത്സ കിട്ടാതിരുന്നത് കൊണ്ടാണ് ആണ് കുഞ്ഞ് മരിച്ചത് എന്ന് ആരോപണം ഉയർന്നു. ആരോപണം വിവാദമായതോടെയാണ് ആണ് ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *