മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ബിലാല്‍; അമൽ നീരദ് സംവിധാനം ചെയ്ത ബിഗ്ബിയുടെ രണ്ടാം ഭാഗമാണ് ബിലാൽ.

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ബിലാലിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷർ . അമൽ നീരദ് സംവിധാനം ചെയ്ത ബിഗ്ബിയുടെ രണ്ടാം ഭാഗമാണ് ബിലാൽ.

ബിഗ്ബിയിൽ ബിലാൽ ജോൺ കുരിശിങ്കൽ ആയി തകർത്ത് അഭിനയിച്ച മമ്മുക്കയുടെ രണ്ടാം വരവ് ഉറ്റുനോക്കുകയാണ് സിനിമാലോകവും.
ബിഗ്ബി പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷവും മറക്കാതെ പ്രേക്ഷകർ നെഞ്ചോടു ചേർക്കുന്ന കഥാപാത്രമാണ് ബിലാൽ ജോൺ കുരിശിങ്കൽ.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ലോക് ഡൗണിനെ തുടർന്നാണ് ചിത്രീകരണം നീണ്ടു പോയത്.

സംവിധായകൻ അമൽ നീരദ് നേരത്തെ തന്നെ ചിത്രം പ്രഖ്യാപിച്ചിരുന്നു.
ശക്തമായ കഥയാണ് രണ്ടാം ഭാഗത്തിലെന്നും അദ്ദേഹം പറഞ്ഞു . രണ്ടാം ഭാഗത്തിൻ്റെ പോസ്റ്ററും പങ്കുവെച്ചു.

ചിത്രത്തിൽ വമ്പന്‍താരനിര അണിനിരക്കുമെന്നും സംവിധായകൻ അറിയിച്ചിരുന്നു. ബിഗ്ബിയില്‍ അഭിനയിച്ച മിക്ക താരങ്ങളും ബിലാലിലും എത്തുമെന്നാണ് വിവരം ആദ്യ ഭാഗത്തില്‍ അഭിനയിച്ച മനോജ് കെജയന്‍, ബാല, മംമ്താ മോഹന്‍ദാസ് തുടങ്ങിയ താരങ്ങളെല്ലാം ബിലാലിലും എത്തുന്നുണ്ട്.
സംവിധാനത്തിനൊപ്പം ബിലാലിന്റെ ഛായാഗ്രഹണവും അമല്‍ നീരദ് തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ബിഗ് ബിക്ക് പശ്ചാത്തല സംഗീതമൊരുക്കിയ ഗോപി സുന്ദറാണ് ബിലാലിനും സംഗീതമൊരുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →