കൊച്ചി: ആൻ്റോ ജോസഫ് നിർമിക്കുന്ന ടൊവിനോ ചിത്രം കിലോമീറ്റേഴ്സ് ആൻറ് കിലോമീറ്റേഴ്സ് റിലീസിന് കാത്ത് ആരാധകർ. ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുക. ഇതിന് തിയറ്ററുകളുടെ സംഘടനയായ ഫിയോക്ക് റിലീസിന് അനുമതി നൽകിയിരുന്നു. ഈ മാസം ഇരുപതിന് ചിത്രം ഹോട്ട് സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യുക. ഓണത്തിനു ശേഷം ടെലിവിഷൻ പ്രീമയറിനും സാധ്യതയുണ്ട്.
ചിത്രത്തിൻ്റെ നിർമാതാവ് ആൻ്റോ ജോസഫ് വൻ സാമ്പത്തിക ബാധ്യത നേരിട്ടതു കൊണ്ടാണ് അനുമതി നൽകുന്നതെന്ന് ഫിയോക്ക് അറിയിച്ചിരുന്നു.
എന്നാൽ മറ്റു ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ അനുമതി നൽകില്ലന്നും ഫിയോക്ക് വ്യക്തമാക്കിയത് വിവാദമായി.
ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കിലോമീറ്റഴ്സ് ആൻറ് കിലോമീറ്റേഴ്സ്. ആദ്യ ചിത്രം ജയസൂര്യ നായകനായ സൂഫിയും സുജാതയും ആയിരുന്നു. ചിത്രത്തിന് വൻ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.