റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി; മുന്‍പ് നിശ്ചയിച്ച പ്രകാരം സെപ്തംബറില്‍ തന്നെ

August 17, 2020 - 11:18 pm

ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി.എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്തുകൊണ്ട് പരീക്ഷ നടത്താമെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.

ജസ്റ്റിസ് അരുൺ മിശ്ര ഹർജി തള്ളി കളയാനുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയത് ഇപ്രകാരമാണ്. സുപ്രീംകോടതി ശരിയായ രീതിയിൽ തുറന്നു പ്രവർത്തിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? പിന്നെ എന്തുകൊണ്ട് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്തിക്കൂടാ? പരീക്ഷ നീട്ടിവെച്ചാൽ വിദ്യാർത്ഥികളുടെ ഒരു അധ്യയനവർഷം നഷ്ടമാകും. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കും. പരീക്ഷ മുമ്പ് നിശ്ചയിച്ച പ്രകാരം സെപ്തംബറില്‍ തന്നെ നടക്കട്ടെ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *