റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തപാല്‍ വഴി ചൈനീസ് വിത്തുകള്‍ അമേരിക്കയില്‍: തുറക്കരുതെന്ന് മുന്നറിയിപ്പ്

July 30, 2020 - 12:01 pm

അമേരിക്ക : തപാല്‍ വഴി ജനങ്ങള്‍ക്ക് ചൈനീസ് ചെടികളുടെ വിത്തുകള്‍ ലഭിക്കുന്നതില്‍ ആശങ്ക. രാജ്യത്തുടനീളം സംശയാസ്പദമായ രീതിയില്‍ പൊതിക്കെട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് അമേരിക്ക ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ആക്രമണകാരികളായ സസ്യജാലങ്ങളാകാം പൊതിക്കെട്ടുകളിലെന്നും അവ തുറക്കുകയോ നടുകയോ ചെയ്യരുതെന്നാണ് അമേരിക്കന്‍ ഭരണകൂടം നിര്‍ദേശിച്ചിരിക്കുന്നത്.

സീല്‍ ചെയ്ത നിലയില്‍ വന്ന പൊതിക്കെട്ടുകള്‍ ചൈനയില്‍ നിന്ന് വന്നതാണെന്നാണ് സംശയം. പൊതിക്കെട്ടുകളുടെ മുകളില്‍ ചൈനീസ് അടയാളങ്ങളുണ്ട്. അജ്ഞാതമായ വിത്തുകള്‍ അടച്ച പൊതികളാണ് ലഭിച്ചത്. നാടന്‍ സസ്യങ്ങളെയും പ്രാണികളെയും വിളകളെയും നശിപ്പിച്ച് പരിസ്ഥിതിയ്ക്ക് നാശം വിതയ്ക്കുന്ന ആക്രമണകാരികളായ ചെടികളാണിവയെന്നാണ് വിര്‍ജീനിയ കൃഷി ഉപഭോക്തൃ സേവന വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. കാന്‍സാസ്, കെന്റ്‌റുകി, ഒഹിയോ, സൗത്ത് കരോളിന, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലെ കൃഷി വകുപ്പുകള്‍ സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *