കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് നാല് പ്രതികള്‍ ചാടിപ്പോയി. ഷാനു, ഗഫൂര്‍, നിസാമുദ്ദീന്‍, ആഷിഖ് എന്നിവരാണ് പ്രത്യേക സെല്ലില്‍നിന്ന് രക്ഷപ്പെട്ടത്. കൊലപാതകം, ലഹരിമരുന്ന് ഇടപാട്, പിടിച്ചുപറി കേസുകളില്‍ പ്രതികളാണ് ഇവര്‍. മാനസികാസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ ഇവിടെ പ്രവേശിപ്പിച്ചത്.
