റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് ജില്ലാ ജയിലിൽ “കേരോദ്യാനം”പദ്ധതിക്ക് തുടക്കം കുറിച്ചു

July 17, 2020 - 3:41 pm

പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിൽ കാസർഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആർ.ഐ) മേൽനോട്ടത്തിൽ നടപ്പാക്കുന്ന കേരോദ്യാനം പദ്ധതി ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ ഓൺലൈനായി നിർവഹിച്ചു. കെ. വി. വിജയദാസ് എം.എൽ.എ അദ്ധ്യക്ഷനായി. ആദ്യ തെങ്ങിൻ തൈ വിജയദാസ് എം.എൽ.എ നട്ടു. അഞ്ചിനങ്ങളിലുള്ള 20 വീതം തെങ്ങിൻ തൈകളാണ് ആദ്യഘട്ടത്തിൽ നട്ടത്.

സംസ്ഥാന സർക്കാരിന്റെ കേര കേരളം പദ്ധതിക്കാവശ്യമായ വിത്തുതേങ്ങ ശേഖരിക്കാനാവുന്ന രീതിയിൽ മലമ്പുഴ ജില്ലാ ജയിലിലെ തോട്ടം മാതൃവൃക്ഷങ്ങളുടെ തോട്ടമായി വികസിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *