പട്ന : ബിഹാറിൽ ഇടിവെട്ടേറ്റ് 22 പേർ മരിച്ചു. വ്യാഴാഴ്ച (02/07/2020) ഉച്ചയ്ക്ക് ശേഷമാണ് കാലാവസ്ഥ മോശമായത്. ശക്തമായ മഴയോടൊപ്പം രൂക്ഷമായ ഇടിമിന്നലും അനുഭവപ്പെട്ടു. സമസ്തിപൂർ ജില്ലയിലെ എട്ട് പേരും പട്നയിലെ ആറ് പേരും മരണമടഞ്ഞു. ചമ്പാരൻ ജില്ലയിലെ കിഴക്കൻ മേഖലയിൽ നിന്നും പടിഞ്ഞാറൻ മേഖലയിൽ നിന്നും നാല് പേർ വീതം ഇടിവെട്ടേറ്റ് മരിച്ചു. ചൊവ്വാഴ്ച(30/06/2020)യും ഈ പ്രദേശങ്ങളിൽ ഇടി വെട്ടേറ്റ് 11 പേർ മരണമടയുകയുണ്ടായി. ജൂൺ 23 തീയതി നൂറിലധികം പേർ മരണമടഞ്ഞിരുന്നു.
Read more… ഇടിമിന്നലിന്റെ സംഹാരതാണ്ഡവത്തില്‍ ബിഹാറില്‍ 83 മരണം
കാലാവസ്ഥ പ്രവചകർ മഴയും ഇടിവെട്ടും ഉണ്ടാകുമെന്നും വീട്ടിൽ നിന്ന് അധികം പുറത്തിറങ്ങരുതെന്നും സൂചന നൽകിയിരുന്നു. കാലാവസ്ഥയെ പറ്റി മനസ്സിലാക്കാൻ ‘ഇന്ദ്രവജ്ര’ എന്ന പേരിലുള്ള മൊബൈൽ ആപ്പും സർക്കാർ പുറത്തിറക്കി.