ബെയ്ജിങ്: ചൈനയിലെ 20 പ്രധാനപ്പെട്ട കമ്പനികളുടെ ഉടമസ്ഥര്‍ ചൈനീസ് സൈന്യമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ്. വാവെയ് ഉള്‍പ്പെടെ 20 മുന്‍നിര കമ്പനികളാണ് ചൈനീസ് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ളതോ പിന്തുണയുള്ളതോ ആണെന്ന് യുഎസ് പ്രതിരോധ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക ചൈനീസ് കമ്പനികള്‍ക്കും സൈന്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന ആരോപണം നേരത്തെതന്നെ ഉള്ളതാണ്.
തന്ത്രപ്രധാനമായ സാങ്കേതികവിദ്യയും വിവരങ്ങളും ചൈനീസ് മിലിട്ടറിയിലേക്ക് കൈമാറുന്നതില്‍ അത്തരം സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് കോണ്‍ഗ്രസ് കമ്മിറ്റികള്‍, യുഎസ് ബിസിനസുകള്‍, നിക്ഷേപകര്‍, ചൈനീസ് കമ്പനികളുടെ മറ്റ് പങ്കാളികള്‍ എന്നിവരെ അറിയിക്കാനും ജാഗരൂകരാക്കാനുമാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്നാണ് വിലയിരുത്തല്‍. ഭാവിയില്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന കമ്പനികളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്.
