റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോലീസാണെന്ന് ആക്രോശിച്ച് ബാങ്ക് ജീവനക്കാരിയെ മര്‍ദ്ദിച്ച് പോലീസുകാരന്‍, വൈറലായി വീഡിയോ, പിന്നാലെയെത്തി സസ്‌പെന്‍ഷനും

June 25, 2020 - 11:32 am

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ കനറാ ബാങ്ക് സരോളി ശാഖയില്‍ ഇടപാടിനെത്തിയ പോലീസുകാരന്‍ ബാങ്ക് ജീവനക്കാരിയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. പോലീസാണെന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു ജീവനക്കാരുടെ ഇരിപ്പിടത്തിനടുത്തേക്ക് അതിക്രമിച്ച് കയറി ബാങ്ക് ജീവനക്കാരിയായ സന്തോഷ് കുമാരിയെ ഗണശ്യാം ശോര്‍ മര്‍ദ്ദിച്ചത്. മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും പരിക്കേറ്റ കുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സൂറത്ത് പോലീസിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നു.
സംഭവം വിവാദമായതോടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ഇടപെട്ടു. സൂറത്ത് പോലീസ് കമ്മീഷണറുമായി മന്ത്രിയുടെ ഓഫീസ് ആശയവിനിമയം നടത്തി. പ്രതിയായ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തെന്നും മന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. കോണ്‍സ്റ്റബിളിനെ ഉടന്‍ ജോലിയില്‍ നിന്നും നീക്കിയതായി പോലീസ് കമ്മീഷണറും അറിയിച്ചു.

അതേസമയം, ബാങ്ക് ജീവനക്കാരിയെ മര്‍ദിച്ച സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നുമാണ് സൂറത്ത് പോലീസിന്റെ പ്രതികരണം. എന്നാല്‍ എഫ്.ഐ.ആറില്‍ പ്രതിയായ പോലീസുകാരന്റെ പേര് രേഖപ്പെടുത്തിയിട്ടില്ലെന്ന് ബാങ്ക് ജീവനക്കാരും ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *