റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകം പ്രതീക്ഷയുടെ നെറുകയില്‍: കോവിഡ് മഹാമാരിയെ തുരത്തിയ ആദ്യരാജ്യം ന്യൂസിലന്‍ഡ്, അവസാന രോഗിയും ആശുപത്രി വിട്ടു

June 8, 2020 - 4:30 pm

വെല്ലിങ്ടണ്‍: അമേരിക്കയും ഇറ്റലിയുമടക്കം മികച്ച ചികിത്സാ സൗകര്യവും ആരോഗ്യ പ്രവര്‍ത്തകരും മെഡിക്കല്‍ ഇന്‍ഷുറന്‍സുമുള്ള രാജ്യങ്ങള്‍ കോവിഡിനു മുന്നില്‍ പതറിനില്‍ക്കുമ്പോഴാണ് ന്യൂസിലന്‍ഡ് എന്ന കൊച്ചുരാജ്യം പ്രശംസാവഹമായി നേട്ടം കൊയ്തിരിക്കുന്നത്. അവസാനത്തെ രോഗിയും സുഖംപ്രാപിച്ച് ആശുപത്രി വിട്ടതായി ആരോഗ്യവിഭാഗം ഡയറക്ടറായ ആഷ്ലി ബ്ലൂ ഫീല്‍ഡാണ് പ്രതീക്ഷ നല്‍കുന്ന ഈ വിവരം അറിയിച്ചത്.

ഫെബ്രുവരി 28ന് ആരംഭിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കഴിഞ്ഞമാസം അവസാനം ന്യൂസിലന്‍ഡ് അവസാനിപ്പിച്ചിരുന്നു. രാജ്യത്തിന്റെ ഒരുഭാഗത്തും കൊറോണ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിനാലാണിത്. ഇതോടെ 200ഓളം രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച കോവിഡ് മഹാമാരിയെ വിജയകരമായി തുരത്തിയ രാജ്യമെന്ന പദവി ന്യൂസിലാന്‍ഡ് സ്വന്തമാക്കി.

കോവിഡിനെതിരേയുള്ള ലോകത്തിന്റെ പോരാട്ടത്തിന് ഇത് ശക്തിപകരുമെന്നതില്‍ സംശയമില്ല. കൊവിഡിനുള്ള പ്രതിരോധ വാക്‌സിന്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ലോകരാജ്യങ്ങള്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ലോക്ഡൗണ്‍ കാലത്തും പോസിറ്റീവ് കേസുകള്‍ പെരുകുകയാണ്. ലോക്ഡൗണ്‍ നിയന്ത്രണ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ആരോഗ്യപ്രവര്‍ത്തകരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്തതിനാലാണ് ന്യൂസിലന്‍ഡിന് കൊവിഡ് എന്ന മഹാമാരിയെ തുരത്താന്‍ കഴിഞ്ഞത്. നിലവില്‍ ഒരിക്കല്‍ രോഗം പിടിപെട്ടയാള്‍ക്ക് വീണ്ടും രോഗം വന്നതായി റിപ്പോര്‍ട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *