റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

April 13, 2026 - 7:13 am

മുംബൈ | പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശാ ഭോസ്‌ലെയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം നാളെ (13.04.2026) നടക്കും . എട്ട് പതിറ്റാണ്ടോളം സംഗീത ലോകത്ത് നിറഞ്ഞുനിന്ന വിസ്മയ നാദമാണ് വിടവാങ്ങിയത്. 12,000ത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഗായിക

2000-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും 2008-ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷണ്‍ പുരസ്‌കാരവും ആശാ ഭോസ്ലെയെ തേടിയെത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഗായിക എന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്. ഗ്രാമി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ഗായികയാണ്. 1997-ല്‍ ഉസ്താദ് അലി അക്ബര്‍ ഖാനുമൊത്തുള്ള ‘ലെഗസി’ എന്ന ആല്‍ബത്തിലൂടെയായിരുന്നു ഇത്. 2006-ല്‍ ‘യു ഹാവ് സ്റ്റോളന്‍ മൈ ഹാര്‍ട്ട്’ എന്ന ആല്‍ബത്തിലൂടെ വീണ്ടും ഗ്രാമി നാമനിര്‍ദേശം ലഭിച്ചു.

സല്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ്.

.മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ 17 അവാര്‍ഡുകളും അവരെ തേടിയെത്തി. സാഹിത്യത്തില്‍ അമരാവതി സര്‍വകലാശാല, ജല്‍ഗാവ് സര്‍വകലാശാല എന്നിവയില്‍ നിന്നും കലയില്‍ സല്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി. കലയിലെ മികച്ച സംഭാവനക്ക് ഫ്രെഡി മെര്‍ക്കുറി അവാര്‍ഡ് കരസ്ഥമാക്കി. 2002 നവംബറില്‍ ബര്‍മിങ്ഹാം ഫിലിം ഫെസ്റ്റിവല്‍ പത്യേക ആദരം നല്‍കി. 2021-ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മഹാരാഷ്ട്ര ഭൂഷണ്‍ നല്‍കി ആദരിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *