റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വടക്കാഞ്ചേരിയില്‍ ആംബുലന്‍സ് മതിലിലിടിച്ച് ഉണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു

June 3, 2020 - 1:37 pm

വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ ആംബുലന്‍സ് മതിലിലിടിച്ച് ഉണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു. പാലക്കാട് കണ്ണാടി പാലന ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കോട്ടയം വാകത്താനം വട്ടക്കുളത്തില്‍ വീട്ടില്‍ ജിബുമോന്‍ വി കുര്യാക്കോസ് (32) ആണ് മരിച്ചത്. ബൈക്കപകടത്തില്‍ പരിക്കേറ്റ പാലക്കാട് സ്വദേശിനി സീതയെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട ആംബുലന്‍സ് സമീപത്തെ ഗോഡൗണിന്റെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ആംബുലന്‍സില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ ജിബു സംഭവസ്ഥലത്തു തന്നെ മരിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഉണ്ണികൃഷ്ണന്‍ (28), റെജികുമാര്‍ (26), അനിത (22), ഷിജു (27) എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *