ലണ്ടന്‍: ലോക്ഡൗണ്‍ നിര്‍ദേശങ്ങളില്‍ സെക്‌സിനും നിയന്ത്രണം ഏര്‍പ്പെടുത്തി പ്രധാനമന്ത്രി. സെക്‌സിനുവേണ്ടി വ്യക്തികള്‍ കൂടിചേരുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. സ്വന്തം വീട്ടിനുള്ളില്‍ സെക്‌സ് ആവാം. എന്നാല്‍, വീടുവിട്ട് മറ്റൊരിടത്ത് ചെന്ന് ആരെങ്കിലുമായി സെക്‌സില്‍ ഏര്‍പ്പെട്ടുവെന്ന് അറിഞ്ഞാല്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി പറയുന്നത്.
ഇംഗ്ലണ്ടില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുന്നതിന്റെ ഭാഗമായുള്ള പുതിയ നിയമങ്ങള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇതുപ്രകാരം ആളുകള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സ്വന്തം വീട്ടില്‍ മാത്രം സെക്‌സ് നടത്താം. മറ്റൊരു വീട്ടില്‍ പോയി സെക്‌സിലേര്‍പ്പെട്ടാല്‍ അത്തരക്കാരെ അറസ്റ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ലൈംഗിക ബന്ധത്തിനിടെ കൊറോണ പകരുന്നതിനുള്ള സാധ്യത മറ്റ് ഇടപഴകലുകളേക്കാള്‍ ഏറെയായതിനാലാണ് ഇക്കാര്യത്തില്‍ കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ലൈംഗിക ബന്ധത്തിന്റെ വേളയില്‍ ശാരീരിക അകലം പാലിക്കാന്‍ സാധിക്കാത്തതിനാല്‍ കൊറോണ ഭീഷണി ഒഴിയുന്നതുവരെ അത് കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍, സെക്‌സ് തീരെ ഒഴിവാക്കാന്‍ സാധിക്കാത്തവര്‍ക്ക് അത് സ്വന്തംവീട്ടില്‍ സുരക്ഷിതമായ രീതിയില്‍ നിര്‍വഹിക്കാന്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതായത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ മാസ്‌കുകളും ഗ്ലൗസുകളും ധരിക്കണമെന്നും ചുംബനം പോലുള്ളവ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികളുണ്ടായാല്‍ ഇവര്‍ക്കിടയില്‍ കൊറോണ വേഗത്തില്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയേറിയതിനാലാണ് മറ്റുള്ള വീടുകളില്‍ പോയുള്ള ലൈംഗിക ബന്ധങ്ങള്‍ക്ക് കര്‍ക്കശമായ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ട് വ്യത്യസ്ത കുടുംബങ്ങളിലെ രണ്ടുപേര്‍ ഒരാളില്‍ല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുവെന്നു തെളിഞ്ഞാല്‍ പൊലീസിന് അവരെ അറസ്റ്റ് ചെയ്യാവുന്നതാണ്. പൊതുസ്ഥലത്ത് ഒത്തുകൂടുന്ന ആറുപേര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിച്ചിരിക്കണം. ഇത് സംബന്ധിച്ച നിയമങ്ങള്‍ ലംഘിക്കുന്നവരെ ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യത്തില്‍ മാത്രമേ അറസ്റ്റും പിഴയും നല്‍കാവൂ എന്നും പൊലീസിന് നിര്‍ദേശം കൊടുത്തിട്ടുണ്ട്.



