റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ഇന്ന്, ചൊവ്വാഴ്ച (02/05/2020) ഒരു കൊറോണ മരണം കൂടി; 86 പേര്‍ രോഗബാധിതര്‍; 19 പേര്‍ രോഗവിമുക്തരായി.

June 2, 2020 - 6:27 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 11 ആയി. 86 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 19 പേര്‍ രോഗ വിമുക്തരായി. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് ചൊവ്വാഴ്ച (02/05/2020) മരണമടഞ്ഞ നാലാഞ്ചിറ സ്വദേശി റവ. ഫാദര്‍ കെ ജി വര്‍ഗീസിനാണ് വൈറസ് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്വീകരിച്ചതില്‍ 46 പേര്‍ വിദേശത്തുനിന്നും (കുവൈറ്റ്-21, സൗദി അറേബ്യ-6, യുഎഇ-16, മാലിദീപ് -1, ഒമാന്‍-1, ഖത്തര്‍-1) 26 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മഹാരാഷ്ട്ര- 9, കര്‍ണാടക- 5, തമിഴ്‌നാട്‌-7, ഡല്‍ഹി-3, ഗുജറാത്ത്-1, രാജസ്ഥാന്‍-1) വന്നവരാണ്.

നാലാഞ്ചിറ വൈദികൻ റവ. കെ ജി ഫാദർ വർഗീസ് കോറോണ ബാധിച്ച് മരിച്ചു

ഇന്ന് രാവിലെ തിരുവനന്തപുരം ജില്ലയിൽ മരിച്ച വൈദികൻ റവ. കെ ജി ഫാദർ വർഗീസ് കൊറോണ ബാധ സ്ഥിരീകരിച്ചു. 77 വയസ്സായിരുന്നു. ആശുപത്രിയിൽ പ്രവേശിച്ച ശേഷമാണ് വൈദികന് കൊറോണ സ്ഥിരീകരിച്ചത്.

ഏപ്രിൽ 20-ന് വാഹനാപകടത്തിൽ പെട്ട് ആദ്യ മെഡിക്കൽ കോളേജിൽ എത്തിച്ചതിനു ശേഷം മെയ് 20-ന് ഡിസ്ചാർജ് ചെയ്തു. മെയ് 30-ന് ശ്വാസതടസമുണ്ടായി. വിശ്രമ സമയത്ത്‌ നിരവധി കാണാൻ എത്തിയതായി സൂചനയുണ്ട്. ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ പനിയുണ്ടായിരുന്നു. അത് മൂർഛിച്ച്‌ ന്യുമോണിയ ആയി. തുടർന്ന് സ്വാബ് ടെസ്റ്റ്‌ നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *