റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മായവും കീടനാശിനിയുടെ അംശവും; രണ്ട് ബ്രാന്‍ഡ് മുളകുപൊടി നിരോധിച്ചു

May 31, 2020 - 11:25 pm

മലപ്പുറം: മായവും കീടനാശിനിയുടെ അംശവും കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ബ്രാന്‍ഡ് മുളകുപൊടി നിരോധിച്ചു. തനിമ, ചാംസ് എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചത്. ചുങ്കത്തറ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫുഡ് പാര്‍ക്ക് ആണ് തനിമ ബ്രാന്റിലുള്ള മുളകുപൊടി നിര്‍മിക്കുന്നത്. വണ്ടൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ ഉത്പന്നമാണ് ചാംസ് മുളകുപൊടി. തനിമ, ചാംസ് എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടിയുടെ നിര്‍മാണം, സംഭരണം, വിതരണം, വിപണനം എന്നിവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *