ബെയ്ജിങ്: കോവിഡ് വാക്‌സിന്‍ വര്‍ഷാവസാനത്തോടെ വിപണിയിലെത്തുമെന്ന് ചൈന. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അസറ്റ് സൂപ്പര്‍വിഷന്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്‌സും ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്‌സും ആണ് വാക്‌സിനുകള്‍ വികസിപ്പിച്ചത്. രണ്ടായിരത്തിലധികം ആളുകളില്‍ വാക്‌സിന്‍ പരീക്ഷിച്ചു. വാക്‌സിനുകളുടെ രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചെന്നും കമ്മീഷന്‍ അറിയിച്ചു.