റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രണയം നടിച്ച് ലൈംഗികചൂഷണം നടത്തിയ യുവാവ് അറസ്റ്റില്‍

May 29, 2020 - 10:26 pm

നെടുങ്കണ്ടം: പ്രണയം നടിച്ച് 16കാരിയെ ലൈംഗികചൂഷണം നടത്തിയ യുവാവ് റിമാന്‍ഡില്‍. ബൈസന്‍വാലി പൊട്ടന്‍കാട് ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ഈശ്വരനാണ് (21) അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍നിന്ന് കൈലാസപ്പാറ എസ്‌റ്റേറ്റ് ലയത്തിലെ ബന്ധുവീട്ടില്‍ നാലുമാസംമുമ്പ് എത്തിയ പെണ്‍കുട്ടിയെ യുവാവ് പ്രണയംനടിച്ച് വശത്താക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഇയാള്‍ പെണ്‍കുട്ടിയെ തന്ത്രപൂര്‍വം ലയത്തില്‍നിന്ന് വിളിച്ചിറക്കി ശാന്തന്‍പാറയ്ക്കുസമീപം പുത്തടിയിലെ ക്ഷേത്രത്തിന് സമീപം കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കി. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. ഇയാളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *