റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണ ബാധിതയായ യുവതിക്ക് ആണ്‍കുഞ്ഞ് പിറന്നു

May 24, 2020 - 12:03 am

കണ്ണൂര്‍: കൊറോണ ബാധിതയായ യുവതിക്ക് ആണ്‍കുഞ്ഞ് പിറന്നു. അയ്യന്‍കുന്ന് പഞ്ചായത്തിലെ എടപ്പുഴ സ്വദേശിനിയായ ആദിവാസി യുവതിയാണ് വെള്ളിയാഴ്ച ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. കോവിഡ് പോസിറ്റീവായി പ്രസവിക്കുന്ന കേരളത്തിലെ ആദ്യത്തെ സംഭവമാണിതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. പത്ത് ദിവസത്തോളം കണ്ണൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇവരെ 20നാണ് കോവിഡ് സംശയത്തില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. വ്യാഴാഴ്ച വൈകീട്ട് കോവിഡ് പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നു. അന്നുരാത്രിയില്‍ രക്തസമ്മര്‍ദ്ദം കൂടിയതോടെ പ്രസവശസ്ത്രക്രിയ നടത്തുകയായിരുന്നു.

2.24 കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. കുട്ടിയെ മാതാവിന്റെ അടുത്തുനിന്ന് മാറ്റി. മൂന്നു ദിവസത്തിനുശേഷം കുട്ടിയുടെ സ്രവം എടുത്ത് വൈറോളജി പരിശോധനകള്‍ നടത്തുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു. ഇവര്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നതെന്നു കണ്ടെത്താന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *