പലവ്യഞ്ജന കിറ്റുകൾ മെയ് 26 വരെ റേഷൻകടകളിൽ ലഭിക്കും

തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള പലവ്യഞ്ജന കിറ്റ് വിതരണം മെയ് 26 വരെ ദീർഘിപ്പിച്ച് ഉത്തരവായി. സാങ്കേതിക കാരണങ്ങളാൽ ഇ-പോസ് പ്രവർത്തനം താൽക്കാലികമായി തടസപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് പദ്ധതി പ്രകാരം മെയ് 15 വരെ അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിച്ചിട്ടുള്ള റേഷൻ കാർഡുകൾക്കും സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് കിറ്റ് ലഭ്യമായി തുടങ്ങുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി.തിലോത്തമൻ അറിയിച്ചു.

Share
അഭിപ്രായം എഴുതാം