അമേരിക്കയിൽ ഡാം തകർന്ന് വെള്ളം കുത്തിയൊലിച്ച് ഒഴുകുന്ന ദൃശ്യങ്ങൾ വിമാനത്തിൽ ഇരുന്നു പൈലറ്റ് പകർത്തിയത് പുറത്ത്

മിഷിഗൺ: അമേരിക്കൻ സംസ്ഥാനമായ മെഷിഗനിൽ ദിവസങ്ങളായി കനത്ത മഴ പെയ്യുന്നു. ഡാം തകർന്ന് വെള്ളം കുത്തിയൊലിക്കുന്നു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഈഡൻവില്ലെ, സാൻഫോർഡ് എന്നീ ഡാമുകൾ ആണ് തകർന്നത്. വെള്ളപ്പൊക്കം ഉണ്ടായ മിഡ്ലാൻഡിലെ പൈലറ്റായ റയാൻ കലേറ്റോ വിമാനത്തിൽ ഇരുന്ന ഈ ദൃശ്യങ്ങൾ പകർത്തി. ഈ ആകാശദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വീഡിയോ ഇതിനകം 10 ലക്ഷത്തോളം പേർ കണ്ടു 19000 -ലെറെ ഷെയർ ചെയ്തു.

അമേരിക്കയിൽ ഡാം തകർന്ന് വെള്ളം കുത്തിയൊലിച്ച് ഒഴുകുന്ന ദൃശ്യങ്ങൾ

മിഡ്ലാൻഡ്, ഡിട്രോയിറ്റ് അടക്കമുള്ള പ്രദേശങ്ങളിൽ ശക്തമായ വെള്ളപ്പൊക്കം ഉണ്ടാകും എന്ന് മുന്നറിയിപ്പിനെ തുടർന്ന് പതിനായിരത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ടിറ്റബാവസി എന്ന നദി 38 അടി ഉയരത്തിൽ എത്തി കരകവിയും എന്നാണ് മുന്നറിയിപ്പ്. നാൽപതിനായിരത്തോളം പേർ ഈ പ്രദേശങ്ങളിൽ താമസിക്കുന്നുണ്ട്. യുഎസിൽ കോമഡി വ്യാപനം അധികമായതിനാൽ ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് അധികൃതർ പാടുപെടുന്നുണ്ട്.

Share
അഭിപ്രായം എഴുതാം