റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആഗോള അയ്യപ്പസംഗമം: അവതരിപ്പിക്കാത്ത പ്രോഗ്രാമിന് ബില്ല് അടക്കം ടെൻഡറില്ലാത്ത കരാറിലെ വർദ്ധിത ചെലവ് അന്വേഷിക്കണമെന്ന് വിജിലൻസ് ഡയറക്ടർക്ക് പരാതി

February 17, 2026 - 6:11 am

കൊച്ചി : ആഗോള അയ്യപ്പസംഗമത്തിൽ അവതരിപ്പിക്കാത്ത നന്ദഗോവിന്ദം ഭജൻസിൻ്റെ പേരിൽ 8 ലക്ഷത്തിൻ്റെ ബില്ല് രേഖയിൽ കാണിച്ചതും ടെൻഡറില്ലാതെ കരാർ നല്കിയതിലും വർദ്ധിത ചെലവു കണക്കുകളിലും നടന്ന അഴിമതി അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച് പരാതി വിജിലൻസ് ഡയറക്ടർക്ക് നല്കിയത്.

ആഗോള അയ്യപ്പസംഗമ പരിപാടിയുടെ പേരിൽ നടന്ന അഴിമതി അന്വേഷിച്ച് നടപടിവേണമെന്ന് അഡ്വ. കുളത്തൂർ ജയ്സിങ്

കഴിഞ്ഞ സെപ്റ്റംബർ 20ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിൽ അവതരിപ്പിക്കാത്ത നന്ദഗോവിന്ദം ഭജൻസിൻ്റെ പേരിൽ 8 ലക്ഷം രൂപാ ബില്ല് ഓഡിറ്റ് റിപ്പോർട്ടിൽ കാണിക്കുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് വർദ്ധിത ചെലവാണ് ബില്ലകളിലൂടെ പുറത്ത് വന്നിട്ടുള്ളത്. ടെൻഡർ നല്കിയാൽ ഇതിനെക്കാൾ കുറഞ്ഞ ചെലവിൽ പ്രോഗ്രാം നടത്തിക്കുവാൻ യോഗ്യതയുള്ളവരെ മറികടന്ന് ടെൻഡറില്ലാതെകരാർ നല്കിയതിന് പിന്നിൽ അഴിമതി ഉണ്ടെന്നും പുറത്ത് വന്ന ഓഡിറ്റ് റിപ്പോർട്ട് മുഖവിലയ്ക്ക് എടുക്കാതെ ആഗോള അയ്യപ്പസംഗമ പരിപാടിയുടെ പേരിൽ നടന്ന അഴിമതി അന്വേഷിച്ച് നടപടിവേണമെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് ചൂണ്ടികാട്ടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *