റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നോട്ട് ഇരട്ടിപ്പ് മാതൃകയില്‍ തട്ടിപ്പ്; ബംഗാളികള്‍ പിടിയില്‍

May 22, 2020 - 9:01 pm

കോഴിക്കോട്: നോട്ട് ഇരട്ടിപ്പ് മാതൃകയില്‍ യുഎഇ ദിര്‍ഹം തരാമെന്നുപറഞ്ഞ് അഞ്ചുലക്ഷം തട്ടിയ ബംഗാളികള്‍ പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ സ്വദേശികളായ മുഹമ്മദ് ഗര്‍ഷിദ്ദീന്‍ (40), സുബ്ഹന്‍ മുല്ല (27), അസ്റുദ്ദീന്‍ മൊല്ല (27) എന്നിവരെ പറമ്പില്‍ ബസാറില്‍നിന്ന് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. മൊയ്തീന്‍പള്ളി റോഡിലെ കണ്ണട ഷോപ്പുടമയില്‍ ഒന്നരമാസം മുമ്പ് സംഘത്തിലെ ഒരാള്‍ കണ്ണട വാങ്ങിയശേഷം രൂപയ്ക്കുപകരം ദിര്‍ഹം നല്‍കി. കൂടുതല്‍ ദിര്‍ഹം തരാമെന്നും പകരം രൂപ തരണമെന്നും പറഞ്ഞ് കടയുടമയെ വശീകരിച്ച് ഡീല്‍ ഉറപ്പിച്ചു. തുടര്‍ന്ന് എരഞ്ഞിപ്പാലത്തുവച്ച് കടയുടമയില്‍നിന്ന് രണ്ടുലക്ഷം രൂപ കൈപ്പറ്റിയ സംഘം പകരം ദിര്‍ഹമെന്ന പേരില്‍ കടലാസ് പൊതി നല്‍കിയാണ് കബളിപ്പിച്ചത്. ഗള്‍ഫ് ബസാറിലെ മൊബൈല്‍ഷോപ്പ് ഉടമയുടെ മൂന്നുലക്ഷം രൂപയും ഇതുപോലെ തട്ടിയെടുത്തിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ടുപേര്‍ കടന്നുകളഞ്ഞു. ഇവര്‍ക്കായി അന്വേഷണം നടന്നുവരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *