റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേബിൾ കഴുത്തിൽ മുറുക്കി കാമുകിയെ കൊന്നു; വെട്ടി നുറുക്കി കുഴിച്ചുമൂടി

April 29, 2020 - 8:44 pm

കൊല്ലം : മുഖത്തലയിലെ ബ്യൂട്ടീഷൻ സുചിത്ര പിള്ളയുടെ കൊലപാതകം ഇവരുടെ അകന്ന ബന്ധു പ്രശാന്ത് ആണെന്ന് തെളിഞ്ഞു. ഇരുവരും വിവാഹിതരാണ്. തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നു. പ്രശാന്ത് ഭാര്യയെ കൊല്ലത്തുള്ള വീട്ടിൽ കൊണ്ട് ചെന്നാക്കിയതിനു ശേഷം സുചിത്രയേയും കൂട്ടി പാലക്കാട്ട് മണലി രാമനാഥപുരത്ത് ഉള്ള വാടക വീട്ടിലേക്ക് പോവുകയായിരുന്നു. അവിടെവെച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് സുചിത്ര പിള്ളയെ കൊലപ്പെടുത്തുകയായിരുന്നു എന്ന പ്രശാന്ത് അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റസമ്മതം നടത്തി.

കൊല്ലത്തെ ബ്യൂട്ടിപാർലറിൽ ട്രെയിനിയായി ജോലിചെയ്യുകയായിരുന്നു സുചിത്ര. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. സുചിത്രയുടെ അകന്ന ബന്ധുവിനെ ഭർത്താവാണ് പ്രശാന്ത് . ഇയാൾ സംഗീത അധ്യാപകനാണ്. കോഴിക്കോട് സ്വദേശിയായ ഇയാൾ അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം പാലക്കാട് മണലിയിൽ വാടകവീട്ടിലായിരുന്നു താമസം. അച്ഛനെയും അമ്മയെയും കോഴിക്കോട്ടേക്ക് പറഞ്ഞയച്ച ശേഷം മാർച്ച് 17 പതിനേഴാം തീയതി പ്രശാന്ത് ഭാര്യയെയും കൂട്ടി കൊല്ലത്തെത്തി. അവിടെയാണ് ഭാര്യയുടെ വീട് . ഭാര്യയെ അവിടെ ആക്കിയതിനു ശേഷം സുചിത്രയുമായി പതിനെട്ടാം തീയതി പാലക്കാട്ടേക്ക് പുറപ്പെട്ടു. സുചിത്ര ബന്ധു അസുഖമായി കിടക്കുകയാണ് എന്ന കാരണം പറഞ്ഞ് ബ്യൂട്ടി പാർലർ ഉടമയിൽ നിന്നും രണ്ടു ദിവസത്തെ ലീവ് എടുത്തിരുന്നു. തൊട്ടുപിന്നാലെ ഈമെയിലായി അഞ്ചു ദിവസത്തെ ലീവ് ആവശ്യപ്പെട്ടു. അതേസമയം വീട്ടിൽ പറഞ്ഞത് ബ്യൂട്ടീഷൻ ട്രെയിനിങ് ആയി എറണാകുളത്തെ ക്ലാസ്സ് ഉണ്ട് എന്നായിരുന്നു. പതിനെട്ടാം തീയതി മുതൽ ഇരുപതാം തീയതി വരെ വീട്ടുകാർക്ക് സുചിത്രയുടെ ഫോൺ ലഭിച്ചിരുന്നു. അതിനുശേഷം വിളിച്ചിട്ട് കിട്ടാതായതോടെ ബ്യൂട്ടി പാർലർ ഉടമയെ സമീപിച്ചു. ട്രെയിനിങ് ക്ലാസ്സ് ഇല്ല എന്ന വിവരം അറിഞ്ഞതോടെ പോലീസിൽ പരാതി നൽകി.

പാലക്കാട് വാടകവീട്ടിൽ എത്തിയ പ്രശാന്തും സുചിത്രയും തമ്മിൽ രണ്ടുദിവസത്തിനുശേഷം വഴക്കുണ്ടായി. പ്രശാന്തിൽ നിന്നും ഗർഭം ധരിക്കണമെന്ന ആവശ്യം നിരാകരിച്ചതോടെ ആയിരുന്നു കലഹം. അവിഹിതബന്ധം പ്രശാന്തിന്റെ ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. പ്രശാന്ത് ടേബിൾ ലാംബിന്റെ കേബിൾ ഉപയോഗപ്പെടുത്തി കഴുത്തിൽ കുരുക്കിട്ട് മുറുക്കി കൊലപ്പെടുത്തി. മൃതദേഹം കത്തിക്കുന്നതിനായി മുറിച്ച് കഷ്ണമാക്കി. വീടിൻറെ അടുത്ത് വയലിൽ കൊണ്ടുപോയി കത്തിച്ചു. അതിനു ശേഷം മൃതദേഹം വാടക വീടിൻറെ മതിലിനോട് ചേർന്ന് കുഴിച്ച് മൂടുകയായിരുന്നു.

സുചിത്രയെ കാണാതെ ആയത് അന്വേഷിച്ചു തുടങ്ങിയ പോലീസ് അവരുടെ ഫോൺകോളുകൾ പിന്തുടർന്നപ്പോഴാണ് പ്രശാന്ത് എത്തിയത്. ചോദ്യംചെയ്യലിൽ സുചിത്ര ആത്മഹത്യ ചെയ്തു എന്നും പുറത്തുവന്നാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഓർത്ത് കുഴിച്ചുമൂടിയത് ആണെന്നും ആയിരുന്നു പ്രശാന്ത് പോലീസിനോട് പറഞ്ഞത്. എന്നാൽ ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. കൊല്ലം അഡീഷണൽ കമ്മീഷണർ ജോസി ചെറിയാൻ ക്രൈം ഡിറ്റാച്ച്മെൻറ് അസിസ്റ്റൻറ് കമ്മീഷണർ ഗോപകുമാർ കൊട്ടിയം എസ് ഐ അമൽ എന്നിവർ അടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

One Comment on “കേബിൾ കഴുത്തിൽ മുറുക്കി കാമുകിയെ കൊന്നു; വെട്ടി നുറുക്കി കുഴിച്ചുമൂടി”

Leave a Reply

Your email address will not be published. Required fields are marked *