പാലക്കാട്: കൊല്ലം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര പിള്ള(42)യെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ ആഭരണങ്ങളും കുഴിച്ചുമൂടാന്‍ ഉപയോഗിച്ച മണ്‍വെട്ടിയും കണ്ടെത്തി. കേസിലെ പ്രതി കോഴിക്കോട് ചങ്ങരോത്ത് പ്രശാന്തുമായി പൊലീസ് നടത്തിയ തെളിവെടുപ്പിനിടെയാണ് ഇവ കണ്ടെത്തിയത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമീപത്തെ കാട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കാലുകള്‍ മുറിച്ചുമാറ്റാന്‍ ഉപയോഗിച്ച കത്തി കണ്ടെടുക്കാനായില്ല.

മാര്‍ച്ച് 20 മുതല്‍ സുചിത്രയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് പാലക്കാട് മണലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പ്രശാന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേബിൾ കഴുത്തിൽ മുറുക്കി കാമുകിയെ കൊന്നു; വെട്ടി നുറുക്കി കുഴിച്ചുമൂടി
മണലി ശ്രീറാം നഗറിനുസമീപം വയലില്‍ കുഴിച്ചിട്ട ജഡം ഏപ്രില്‍ 29ന് പുറത്തെടുത്തു. തെളിവെടുപ്പ് മെയ് ആറിനു നടത്തി. ആഭരണങ്ങള്‍ വീടിനു മുന്‍വശത്തെ മതിലിന്റെ വിടവിലും മണ്‍വെട്ടി കോളനിയിലെ അങ്കണവാടിയുടെ പിറകിലെ കുറ്റിക്കാട്ടിലുമാണ് ഉപേക്ഷിച്ചത്. മൃതദേഹം കത്തിക്കാനായി പെട്രോള്‍ വാങ്ങിയ കാനും കണ്ടെടുത്തിട്ടുണ്ട്.

