റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയിൽ മകൻ അമ്മയെ ചുട്ടുകൊന്നു

April 18, 2020 - 12:20 pm

ഔറംഗാബാദ് ഏപ്രിൽ 18: മഹാരാഷ്ട്രയില്‍ അമ്മയെ മകന്‍ ചുട്ടുകൊന്നു. ഒസ്മാനാബാദ് ജില്ലയിലെ തേര്‍ പട്ടണത്തിലാണ് ക്രൂരമായ സംഭവം ഉണ്ടയത്. 49 കാരിയെ സ്ത്രീയെ 17 കാരനായ മകന്‍ തികൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ വ്യാഴാഴ്ച മരിച്ചു.

ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. വീട്ടിലെത്തിയ പതിനേഴുകാരാന്‍ അമ്മയോട് പണം ആവശ്യപ്പെട്ടു,. എന്നാല്‍ പണം നല്‍കാന്‍ അമ്മ വിസമ്മതിച്ചതോടെ പക തീര്‍ക്കാന്‍ തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ 17 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുവനൈല്‍ ജസ്റ്റിസ് ഹോമിലാക്കിയതായി പൊലീസ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *