റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭക്ഷണം വാങ്ങാന്‍ കാത്തുനില്‍ക്കവേ ആളുകളുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി

April 13, 2020 - 3:10 pm

എറണാകുളം: എറണാകുളം നോര്‍ത്ത് ടൗണ്‍ഹാളിനു സമീപമുള്ള കമ്യൂണിറ്റി കിച്ചനില്‍ നിന്നും ആഹാരം വാങ്ങാന്‍ കാത്തുനിന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി വാഹനത്തിലുണ്ടായിരുന്നവരടക്കം നാലുപേര്‍ക്കു പരിക്കേറ്റു.നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടുപേരുടെ നില ഗുരുതരമാണ്. കുടിവെള്ളവുമായി വരികയായിരുന്ന ഏയ്‌സ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സാമൂഹിക അടുക്കളയില്‍ നിന്നും ഭക്ഷണം വാങ്ങാന്‍ കാത്തു നില്‍ക്കുന്നവരുടെ ഇടയിലേക്ക് വാഹനം നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. . വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഡ്രൈവര്‍ക്ക് നിസ്സാര പരിക്കുകളേ ഉള്ളൂ. നിയന്ത്രണം വിട്ട വാഹനം ആളുകളെ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ മരത്തില്‍ വന്നിടിച്ച് നില്ക്കുകയായിരുന്നു. ഇവിടെ സ്ഥിരമായി ഭക്ഷണം വാങ്ങാന്‍ എത്തുന്നവരാണ് അപകടത്തില്‍ പെട്ടതെന്നും ഇവര്‍ നോര്‍ത്ത് പാലത്തിന് താഴേ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ആണെന്നുമാണ് കണ്ടുനിന്നവര്‍ പറയുന്നത്. അപകടത്തില്‍ പരിക്കേറ്റവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *