ലോക്ക് ഡൗണിനിടെ കെട്ടിട നിർമാണം : പോലീസ് കേസെടുത്തു

പത്തനംതിട്ട ഏപ്രിൽ 13: ലോക്ക് ഡൗണ്‍ നിയന്ത്രണം തുടരുന്നതിനിടയില്‍ നിയമം കാറ്റില്‍പ്പറത്തികൊണ്ട് കെട്ടിട നിര്‍മ്മാണം. തിരുവല്ല കടപ്രയിലാണ് സംഭവം. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെപ്പിക്കുകയായിരുന്നു.

കടപ്ര പഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരനായ ബിജു വര്‍ഗീസ് എന്നയാളാണ് ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച്‌ നിര്‍മ്മാണ ജോലി നടത്തിയത്. അതേസമയം നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അതിഥി തൊഴിലാളികള്‍ പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Share
അഭിപ്രായം എഴുതാം