തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യം ഓണ്‍ലൈനായി വില്‍ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. അതേസമയം ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വന്നതിനു ശേഷം മന്ത്രിസഭ യോഗം തീരുമാനിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് മദ്യം കിട്ടാതെ ആരും മരിക്കാന്‍ പാടില്ലെന്നാണ് ലോക്ക് ഡൗണ്‍ കാലത്ത് സര്‍ക്കാരിന്റെ നിലപാട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചപ്പോള്‍ ആധുനിക സംവിധാനമടക്കം ഉപയോഗിച്ച് വാറ്റുകയും എക്‌സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴും കൃത്രിമമായി മദ്യം ഉല്‍പ്പാദിപ്പിച്ചതും വാഷ് കണ്ടെത്തുകയും ചെയ്തു. വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനവും വിതരണവും സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കര്‍ശനമായി തന്നെ ഇത്തരം നടപടികള്‍ തടയും. ബെവ്‌കോയ്ക്ക് കീഴില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയും ഈ കൊവിഡ് ദുരന്തത്തിന്റെ പേരില്‍ ദാരിദ്രം അനുഭവിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകില്ലന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.കൊറോണ ബാധിച്ച് 2 പേര്‍ മരിച്ച കേരളത്തില്‍ മദ്യം കിട്ടാതെ മരിച്ചവര്‍ 5 പേരാണ്. നിരവധി പേരാണ് ആത്മഹത്യാശ്രമങ്ങളും നടത്തിയത്.
കോവിഡ് 19: ബാറുകളും ബിവറേജുകളും തുറക്കുന്ന കാര്യത്തില്‍ തീരുമാനം മറ്റന്നാള്‍
