ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ നീക്കം സജീവം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സി.എസ്. സുജാത എന്നിവർ വീട്ടിലെത്തി സുധാകരനുമായി കൂടിക്കാഴ്ച നടത്തി.
പെരുമ്പളം പാലം ഉദ്ഘാടനത്തിന്‍റെ നോട്ടീസിൽ ജി. സുധാകരനെ ഉൾപ്പെടുത്തി
അതിനിടെ മാർച്ച് 7 ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലം ഉദ്ഘാടനത്തിന്‍റെ നോട്ടീസിൽ ജി. സുധാകരനെ ഉൾപ്പെടുത്തി. മുഖ്യാതിഥിയായാണ് സുധാകരന് ക്ഷണം ലഭിച്ചിരിക്കുന്നത്. അതേസമയം സുധാകരൻ മൗനം തുടരുകയാണ്. പാർട്ടി മെമ്പർഷിപ്പ് പുതുക്കുന്നതിൽ സുധാകരൻ ഇതുവരെ ഉറപ്പ് പറഞ്ഞിട്ടില്ല.
