ന്യൂഡല്‍ഹി: സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വീഡിയോ കോണ്‍ഫ്രെന്‍സ്സ് ചര്‍ച്ചയിലാണ് ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടുമെന്ന കാര്യത്തില്‍ തീരുമാനം കൈകൊണ്ടത്. ഡല്‍ഹിയാണ് ആദ്യം ലോക്കഡൗണ്‍ നീട്ടണമെന്ന നിര്‍ദ്ദേശം വെച്ചതെങ്കിലും പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ രാഷ്ട്രങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ടുവെക്കുകയായിരുന്നു. അഥവാ ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയാണങ്കില്‍ മൂന്നൂ ഘട്ടമായി മാത്രമേ പിന്‍വലിക്കാവൂ എന്ന് കേരളവും നിലപാട് വ്യക്തമാക്കിയിരുന്നു. എല്ലാ സംസ്ഥാനത്തെ മുഖ്യമന്ത്രിക്കാരും ശക്തമായി പിന്തുണച്ചതിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടുകയായിരുന്നു. സംസ്ഥാനസര്‍ക്കാരുകള്‍ക്ക് എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. അഭ്യന്തര വിമാന സര്‍വീസ്, ട്രെയിന്‍ അടക്കമുള്ള പൊതുഗതാഗതം നിര്‍ത്തിവയ്ക്കുന്നത് തുടരുമെന്നും അറിയിച്ചിട്ടുണ്ട്.