മഹാരാഷ്ട്ര ഏപ്രിൽ 11: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1600 കടന്നു. 24 മണിക്കൂറിനിടെ 200 ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 110 പേരാണ് മഹാരാഷ്ട്രയില്‍ ഇതിനകം മരിച്ചത്. മുംബൈയിലെ ധാരാവി അടക്കമുള്ള ചേരികള്‍ അടച്ചിട്ടു.
മുംബൈ, പുനെ നഗരങ്ങളാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സ്ഥലങ്ങള്‍. മുംബൈയില്‍ സമൂഹ വ്യാപനം സംഭവിച്ചതായി ബൃഹന്‍ മുംബൈ മുനിസിപ്പല്‍ അധികൃത൪ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുംബൈ നഗരത്തോട് ചേ൪ന്നുള്ള ധാരാവി അടക്കമുള്ള പല ചേരികളും അടച്ചിട്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ പൊലീസ് നിയന്ത്രണങ്ങള്‍ ക൪ശനമാക്കിയിട്ടുണ്ട്. കിഴക്കന്‍ ബാന്ദ്രയിലെ കലാനഗറില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
