നവദമ്പതികള്‍ക്ക് ദാരുണ അന്ത്യം; കടലമാവെന്നുകരുതി കീടനാശിനി കൊണ്ട് ബോണ്ടയുണ്ടാക്കി കഴിച്ചു

തിരുവനന്തപുരം: ആര്‍ക്കോണം എസ് ആര്‍ കണ്ടിക്കൈ ഗ്രാമത്തിലാണ് സംഭവം. നവദമ്പതികളായ കണ്ടിക്കയിലെ സുകുമാര്‍, ഭാര്യ ഭാരതി എന്നിവര്‍ മരിച്ചു. . കടലമാവാണെന്ന് തെറ്റിദ്ധരിച്ച് കീടനാശിനിപ്പൊടി കലര്‍ത്തി ബോണ്ടയുണ്ടാക്കി കഴിച്ചതാണ് മരണകാരണം. സുകുമാറിന്റെ അച്ഛന്‍ പെരിയസാമി, അമ്മ ലക്ഷ്മി എന്നിവര്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയിലാണ്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം ഭാരതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പെരിയസാമി കടലമാവ് വാങ്ങികൊണ്ടു വന്നു. ഒപ്പം കീടനാശിനിയും. ഇക്കാര്യം അറിയാതിരുന്ന ഭാരതി കടലമാവാണെന്നു കരുതി കീടനാശിനി എടുത്ത് ബോണ്ടയുണ്ടി. സുകുമാറും ഭാരതിയും ലക്ഷ്മിയും ബോണ്ട കഴിച്ചു. ആ സമയം വീട്ടിലില്ലാതിരുന്ന പെരിയസാമി തിരിച്ചെത്തിയപ്പോള്‍ ഇയാള്‍ക്കും നല്‍കി.

രുചിവ്യത്യാസം തോന്നിയ ഇയാള്‍ അന്വേഷിച്ചപ്പോഴാണ് കടലമാവിന് പകരം കീടനാശിനിയാണ് ഉപയോഗിച്ചതെന്ന് മനസ്സിലായത്. തളര്‍ച്ചയെത്തുടര്‍ന്ന് നാലു പേരെയും ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഭാരതിയും ചൊവ്വാഴ്ച സുകുമാറും മരിച്ചു. പെരിയസാമിയും ലക്ഷ്മിയും അപകടനില തരണം ചെയ്തിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു സുകുമാറിന്റെയും ഭാരതിയുടെയും വിവാഹം.

Share
അഭിപ്രായം എഴുതാം