പത്തനംതിട്ട ഏപ്രിൽ 9: പത്തനംതിട്ട കെറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചയാളുടെ വളര്‍ത്തുനായയും നിരീക്ഷണത്തില്‍. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് കൊറോണ പകരാനുള്ള സാധ്യത കണക്കിലെടുത്ത് വളര്‍ത്ത് മൃഗങ്ങളെയും വന്യമൃഗങ്ങളെയും നിരീക്ഷിക്കാന്‍ നിര്‍ദേശം.
കോഴഞ്ചേരി അയിരൂര്‍ ഇടപ്പാവൂര്‍ സ്വദേശിയുടെ പരിശോധനാഫലമാണ് ബുധനാഴ്ച പോസിറ്റീവായത്. ഇയാള്‍ വീട്ടില്‍ നിരീക്ഷത്തിലുള്ള സമയത്താണ് വളര്‍ത്തുനായ രോഗിയുമായി അടുത്ത് ഇടപഴകിയത്. കടുവകള്‍ക്കും മറ്റും മനുഷ്യസമ്പര്‍ക്കത്തിലൂടെ കൊറോണ സ്ഥിരീകരിച്ചത് അറിഞ്ഞതോടെയാണ് ആരോഗ്യവകുപ്പ് അയിരൂരിലെ രോഗിയുടെ വീട്ടിലെ നായയെയും നിരീക്ഷണത്തിലാക്കിയത്.
അമേരിക്കയിലെ മൃഗശാലയില്‍ കടുവക്ക് കൊവിഡ് സ്ഥിരികരിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലും മൃഗങ്ങളെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.