മലിനജലം കുടിവെള്ളമായി കൊടുക്കുന്ന ലോറികള്‍ പിടികൂടി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം ഫെബ്രുവരി 29: മലിനജലം കുടിവെള്ളമായി കൊടുക്കുന്ന ലോറികള്‍ തിരുവനന്തപുരം നഗരസഭ പിടികൂടി. ഇവര്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ക്കാണ് വെള്ളം നല്‍കിയതെന്ന് അന്വേഷിച്ച് പുറത്ത് വിടുമെന്നും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും മേയര്‍ വ്യക്തമാക്കി. ജലഅതോറിറ്റിയില്‍ നിന്ന് വെള്ളമെടുക്കാന്‍ അനുമതിയുള്ള ടാങ്കര്‍ ലോറികളാണ് തോട്ടില്‍ വെള്ളം നിറച്ച് കുടിവെള്ളമായി വിതരണം ചെയ്യാന്‍ കൊണ്ടുപോയത്.

മൂന്ന് ലോറികളാണ് നഗരസഭ ഹെല്‍ത്ത് സ്ക്വാഡ് പിടികൂടിയത്. ഏത് സ്ഥാപനങ്ങളിലേക്കാണ് കുടിവെള്ളം കൊണ്ടുപോയതെന്ന് പരിശോധിച്ച് വരികയാണെന്ന് മേയര്‍ ശ്രീകുമാര്‍ വ്യക്തമാക്കി. ലോറികള്‍ക്ക് നഗരസഭ പിഴയിട്ടു. ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →