കേരളത്തില്‍ ഇന്നും നാല് ജില്ലകളില്‍ ഉയര്‍ന്ന താപനില: ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം ഫെബ്രുവരി 15: ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനിലയില്‍ ശരാശരി 2 മുതല്‍ 4 ഡിഗ്രി വരെ വര്‍ദ്ധന ഉണ്ടായേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ആലപ്പുഴയിലും കോട്ടയത്തും ശരാശരിയിലും 3 ഡിഗ്രി ചൂട് കൂടിയിരുന്നു.

താപനില കൂടുന്നതിനാല്‍ സൂര്യാഘാതം, സൂര്യതാപം എന്നിവ ഒഴിവാക്കാനായി ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയുള്ള സമയത്ത് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഒരാഴ്ചയ്ക്ക്ശേഷം സംസ്ഥാനത്ത് ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ചൂടില്‍ ഗണ്യമായ കുറവിന് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

Share
അഭിപ്രായം എഴുതാം