സംസ്ഥാനത്ത്‌ നാലുജില്ലകളിൽ യെല്ലോ അലർട്ട്: ഒറ്റപെട്ട മഴയ്ക്ക് സാധ്യത

April 6, 2020

തിരുവനന്തപുരം ഏപ്രിൽ 6: കേരളത്തിലെ നാലുജില്ലകളിൽ യെല്ലോ അലർട്ട്. പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് തിങ്കളാഴ്ച ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുള്ളതായി ഐ.എം.ഡി. മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ കാലാവസ്ഥ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം നൽകി.

കേരളത്തില്‍ ഇന്നും നാല് ജില്ലകളില്‍ ഉയര്‍ന്ന താപനില: ജാഗ്രത മുന്നറിയിപ്പ്

February 15, 2020

തിരുവനന്തപുരം ഫെബ്രുവരി 15: ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനിലയില്‍ ശരാശരി 2 മുതല്‍ 4 ഡിഗ്രി വരെ വര്‍ദ്ധന ഉണ്ടായേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ആലപ്പുഴയിലും കോട്ടയത്തും ശരാശരിയിലും 3 ഡിഗ്രി ചൂട് …