വനിതാ കോളേജില്‍ ആര്‍ത്തവ പരിശോധന: ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ന്യൂഡല്‍ഹി ഫെബ്രുവരി 14: ഗുജറാത്തിലെ ഭുജില്‍ വനിതാ കോളേജില്‍ ആര്‍ത്തവമാണോയെന്നറിയാന്‍ പെണ്‍കുട്ടികളെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍. ആര്‍ത്തവസമയത്ത് പെണ്‍കുട്ടികള്‍ അടുക്കളയിലും സമീപത്തെ ക്ഷേത്രത്തിലും കയറിയെന്ന് ആരോപിച്ചായിരുന്നു സംഭവം. ഭുജിലെ ശ്രീ സഹ്ജാനദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സംഭവം അപലപനീയമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ പ്രതികരിച്ചു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു.

ഇന്ത്യന്‍ വനിതകള്‍ ആര്‍ത്തവത്തെ കുറിച്ചുള്ള തെറ്റായ ധാരണകള്‍ നീക്കാന്‍ പോരാടുമ്പോഴാണ് ഇത്തരം സംഭവങ്ങളെന്ന് ദേശീയ വനിതാ കമ്മീഷന്‍ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

Share
അഭിപ്രായം എഴുതാം