റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണ വൈറസ്: സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍, ആരും ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യവകുപ്പ്

January 27, 2020 - 11:25 am

തിരുവനന്തപുരം ജനുവരി 27: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതിലേറെയും ചൈനയില്‍ നിന്നുള്ളവരാണ്. സംശയം ഉള്ളവരുടെ സാംപിളുകള്‍ പൂനൈ ലാബിലേക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ചൈനയില്‍ നിന്നും കൊറോണ ബാധയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. വിമാനത്താവളങ്ങളില്‍ ഇതിനായി പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യസംഘവും ഇന്ന് കേരളത്തിലെത്തും. നിരീക്ഷണത്തിലുള്ള ഏഴ് പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *