ന്യൂഡല്‍ഹി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനാല്‍ അസമിലേക്കുള്ള വിമാന-ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. മൂന്ന് വിമാന സര്‍വ്വീസുകളും 21 ട്രെയിന്‍ സര്‍വ്വീസുകളുമാണ് നിലവില്‍ റദ്ദാക്കിയത്. തലസ്ഥാനമായ ഗുവാഹത്തിയിലടക്കം അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി.
പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത് കൊണ്ട് അസമിലെ ജനങ്ങള്‍ ഭയക്കേണ്ടെന്നും അവരുടെ അവകാശങ്ങളും അസ്തിത്വവും മനോഹരമായ സംസ്ക്കാരവും ആര്‍ക്കും അപഹരിക്കാനാവില്ലെന്നും മോദി ട്വീറ്റ് ചെയ്തു. ബില്ലിനെതിരെ അസമില്‍ പ്രക്ഷോഭം വര്‍ദ്ധിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.



