കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം നവംബര്‍ 30: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം. ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്.

തമിഴ്നാടിന്റെ തെക്കന്‍ തീരത്തിനടുത്തായി 48 മണിക്കൂറിനകം ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

Share
അഭിപ്രായം എഴുതാം