ന്യൂഡല്‍ഹി നവംബര്‍ 19: വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ മരിക്കാനിടയായ സംഭവം പാര്‍ലമെന്‍റില്‍ ഉന്നയിച്ച് എംപി കൊടിക്കുന്നില്‍ സുരേഷ്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതികളെ വെറുതെ വിട്ടതില്‍ കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടണമെന്നും കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയില്‍ ആവശ്യപ്പെട്ടു.
വാളയാര്‍ കേസ് സിബിഐ പുനരന്വേഷിക്കാനുള്ള സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കണം. കേസില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ സഭയില്‍ ബഹളം ഉണ്ടാക്കി.



