ന്യൂഡല്‍ഹി നവംബര്‍ 19: മഞ്ഞ് കാലം എത്തും മുന്നേ അന്തരീക്ഷ മലിനീകരണത്തില്‍പ്പെട്ട് ശ്വാസം മുട്ടുകയാണ് രാജ്യതലസ്ഥാനം. ശുദ്ധവായു ലഭിക്കാത്തതിനാല്‍ ഡല്‍ഹിയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. വിഷപ്പുക ശ്വസിച്ച് ബുദ്ധിമുട്ടുന്ന നഗരത്തിനായി ശുദ്ധവായു വില്‍പ്പനയ്ക്ക് വെച്ചൊരു സ്ഥാപനം.

ഡല്‍ഹിയിലെ സാകേതില്‍ പ്രവര്‍ത്തിക്കുന്ന ‘ഓക്സ് പ്യൂര്‍’ എന്ന് പേരുള്ള ഓക്സിജന്‍ ബാര്‍. പതിനഞ്ച് മിനിട്ട് നേരത്തേക്ക് ശുദ്ധവായു ശ്വസിക്കാനായി 299 രൂപയാണ് നല്‍കേണ്ടത്. കഴിഞ്ഞ മെയ് മാസമാണ് ഓക്സി പ്യൂര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ചെറുനാരങ്ങ ഇല, ഓറഞ്ച്, കറുവാപ്പട്ട, യൂക്കാലി, ലാവന്‍ഡര്‍ തുടങ്ങി വ്യത്യസ്ത മണങ്ങളോടുകൂടിയാണ് ശുദ്ധവായു ഉപഭോക്താവിന് ലഭിക്കുക. ഒരാള്‍ക്ക് ഒരു ദിവസം ഒറ്റത്തവണയേ ശുദ്ധവായു ശ്വസിക്കാന്‍ അവസരം നല്‍കുകയുള്ളൂവെന്നും സ്ഥാപനത്തിലെ ജീവനക്കാരന്‍ പറഞ്ഞു.




