റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ജോഹര്‍ ജാന്‍ ആഷിര്‍വാദ് യാത്ര’ അമിത് ഷാ ഫ്ളാഗ് ഓഫ് ചെയ്യും

September 18, 2019 - 12:06 pm

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 18: ജാര്‍ഖണ്ഡിലെ ജംതാരയില്‍ നിന്ന് ‘ജോഹര്‍ ജാന്‍ ആഷിര്‍വാദ് യാത്ര’ ബുധനാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷാ ഫ്ളാഗ് ഓഫ് ചെയ്യും’. ജംതാരയിലെ കാളി മന്ദിര്‍ മൈതാനത്ത് നിന്ന് രാവിലെ 11.30ക്ക് യാത്ര ആരംഭിക്കും. മുഖ്യമന്ത്രി രഘുബാര്‍ ദാസും യാത്രയില്‍ പങ്കെടുക്കും.

സെപ്റ്റംബര്‍ 15നാണ് ജോഹര്‍ ജാന്‍ ആഷിര്‍വാദ് യാത്ര ആരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും, പിന്നീട് സെപ്റ്റംബര്‍ 18ലേക്ക് മാറ്റുകയായിരുന്നു. ഏഴ് ദിവസത്തെ ജോഹര്‍ ജാന്‍ ആഷിര്‍വാദ് യാത്രയില്‍ മുഖ്യമന്ത്രി ദാസ് 581 കിമീ നടക്കും. തുടര്‍ന്ന് നിരവധി പൊതുയോഗങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും. ഈ വര്‍ഷം അവസാനം, സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *