റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടപ്പ സെപ്റ്റംബര്‍ 2: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി, അച്ഛനും മുന്‍ മുഖ്യമന്ത്രിയുമായ വൈഎസ് രാജശേഖര്‍ റെഡ്ഡിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ 10-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജഗന്‍, കുടുംബാംഗങ്ങളോടൊപ്പം പുഷ്പാര്‍ച്ചന നടത്തി.

മുഖ്യമന്ത്രി, അമ്മ വിജയലക്ഷ്മി, ഭാര്യ ഭാരതി, മൂത്തസഹോദരി ശര്‍മിള മറ്റ് കുടുംബാഗങ്ങള്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ചു. വൈഎസ്ആര്‍സിപി പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് ശ്രീകാന്ത് റെഡ്ഡി എന്നിവരും പങ്കെടുത്തു. 2009 സെപ്റ്റംബര്‍ 2ന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് രാജ്ശേഖര്‍ റെഡ്ഡി മരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *