റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രളയബാധിത പ്രദേശങ്ങളില്‍ പ്രത്യേക സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

August 13, 2019 - 2:45 pm

കര്‍ണാടക ആഗസ്റ്റ് 13: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളില്‍ പ്രത്യേക സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വലിയ തോതില്‍ ധാന്യവിളകള്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. പലയിടങ്ങളിലും നിരവധി വീടുകളും റോഡുകളും നശിച്ചിട്ടുണ്ട്.

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന്ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. മഴയിലും പ്രളയത്തിലും സംഭവിച്ച നാശനഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട് നഷ്ടപ്പെട്ട 40,000ത്തോളം ആളുകളെ പുനരധിവസിപ്പിക്കേണ്ടതായുണ്ട്. ആളുകളോട് പരിഭ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *