ബസവരാജ് ബൊമ്മെ കർണാടക മുഖ്യമന്ത്രി

July 28, 2021

ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ 28/07/2021 ബുധനാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനിലാണ് ചടങ്ങ്. 27/07/2021 ചൊവ്വാഴ്ച ബെം​ഗളൂരുവിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ യോ​ഗത്തിലാണ് പുതിയ മുഖ്യമന്ത്രിയായി നിലവിലെ ആഭ്യന്തരമന്ത്രിയായ ബസവരാജ് ബൊമ്മയ്‍യെ തെരഞ്ഞെടുത്തത്.  …

യെദിയൂരപ്പയുടെ രാജി; കര്‍ണാടകയില്‍ പ്രതിഷേധം

July 27, 2021

ബെംഗളൂരു:  ബി എസ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം. യെദിയൂരപ്പയുടെ നാടായ ശിക്കാരിപുരയില്‍ റോഡ് ഉപരോധിച്ചു. യെദിയൂരപ്പ അനുകൂലികള്‍ ടയര്‍ കത്തിച്ച് പ്രതിഷേധിച്ചു. കടകളും ബിസിനസ് സ്ഥാപനങ്ങളും അടപ്പിക്കുകയും ചെയ്തു.  കര്‍ണാടകയിലെ പ്രമുഖ ലിംഗായത്ത് നേതാവാണ് …

ജനിതകമാറ്റം സംഭവിച്ച കൊവിഡ്: ഒരു ദിവസം കൊണ്ട് കര്‍ഫ്യു പിന്‍വലിച്ച് കര്‍ണാടക

December 25, 2020

ബംഗളൂരു: യുകെയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ജനിതക മാറ്റം വന്ന കൊറോണ വൈറസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജനുവരി രണ്ട് വരെ രാത്രി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. പൊതുജനാഭിപ്രായം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിച്ചുവെന്നും മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്നും മുഖ്യമന്ത്രി …

അതിർത്തി തുറക്കില്ലെന്ന് കർണാടക

April 5, 2020

മംഗളുരു ഏപ്രിൽ 5: അതിര്‍ത്തി തുറക്കില്ലെന്ന കടുംപിടുത്തം തുടര്‍ന്ന് കര്‍ണാടക. കാസര്‍കോട് കൊവിഡ് സാഹചര്യം ഗുരുതരമാണെന്നും രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു. അതിര്‍ത്തി അടച്ചത് മുന്‍കരുതലിന്‍റെ ഭാഗമായാണ്. കേരളവുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും യെദ്യൂരപ്പ …

ഒരു വർഷത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് യെദ്യുരപ്പ

April 1, 2020

കർണാടക ഏപ്രിൽ 1: തന്റെ ഒരു വർഷത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പ ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത്‌ 101 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു മൂന്ന് പേർ മരിച്ചു. എട്ട് പേർ രോഗമുക്തരായി.

കർണാടകയിൽ പുതിയ പത്ത് മന്ത്രിമാർക്ക് തിങ്കളാഴ്ച വകുപ്പ് അനുവദിക്കും

February 8, 2020

ബെംഗളൂരു ഫെബ്രുവരി 8: കർണാടകയിൽ പുതുതായി ചേരുന്ന പത്ത് മന്ത്രിമാർക്ക് തിങ്കളാഴ്ച വകുപ്പ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. മന്ത്രിസ്ഥാനങ്ങൾ അനുവദിക്കാൻ എന്നെ സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്നും വിഷയം ചർച്ച ചെയ്യാൻ ദില്ലിയിൽ പോകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച നിയമിതരായ …

കണ്ണൂരില്‍ യെദ്യൂരപ്പയ്ക്ക് നേരെ കരിങ്കൊടി കാണിച്ച് എസ്എഫ്ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

December 24, 2019

കണ്ണൂര്‍ ഡിസംബര്‍ 24: കണ്ണൂരില്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം. യെദ്യൂരപ്പ സഞ്ചരിച്ച വാഹന വ്യൂഹം തടഞ്ഞ് നിര്‍ത്തിയാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കണ്ണൂര്‍ പഴയങ്ങാടിയിലാണ് ഉച്ചയോടെ സംഭവം ഉണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിലും രാവിലെ യെദ്യൂരപ്പയ്ക്ക് …

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചവരെയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയെന്ന് യെദ്യൂരപ്പ

December 18, 2019

ബംഗളൂരു ഡിസംബര്‍ 18: കര്‍ണാടകയില്‍ കോണ്‍ഗ്രസിലും ദളിലും നിന്ന് കൂറുമാറിയെത്തി ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചവരെയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. കൂറുമാറ്റത്തിന് അയോഗ്യരാക്കപ്പെട്ട 13 പേര്‍ക്കാണ് ബിജെപി ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയത്. ഇതില്‍ 11 പേര്‍ ഉള്‍പ്പടെ 12 ഇടത്താണ് ബിജെപി …

കാവേരിനദീ ജലം തമിഴ്നാടുമായി പങ്കിടുന്നതില്‍ ഇത്തവണ പ്രശ്നമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു: യെദ്യൂരപ്പ

September 7, 2019

മൈസൂര്‍ സെപ്റ്റംബര്‍ 7: സംസ്ഥാനത്ത് ഈ വര്‍ഷമുണ്ടായ കനത്ത മഴമൂലം തമിഴ്നാട്ടിലേക്ക് കാവേരി നദിയില്‍ നിന്നും വെള്ളം പങ്കിടാന്‍ പ്രശ്നമുണ്ടാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ശനിയാഴ്ച പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ നമുക്ക് ഇത്തവണ നല്ല മഴ …

കുമാരസ്വാമിയുടെ ആരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് യെദ്യൂരപ്പ

August 19, 2019

ബെംഗളൂരു ആഗസ്റ്റ് 19: മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ആരോപണങ്ങള്‍ക്കെതിരെ ശക്തമായി ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. യെദ്യൂരപ്പയുടെ മകന്‍ വലിയ അഴിമതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ബിജെപി അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്തെ ഉന്നത അധികാരികളുടെ സ്ഥലമാറ്റത്തില്‍ പങ്കാളിത്തമുണ്ടെന്നും കുമാരസ്വാമി ആരോപിച്ചിരുന്നു. കുമാരസ്വാമിയുടെ …